Home

പാര്‍ട്ടി ഓഫിസിന് മുന്നില്‍ ബിജെപി വിട്ടവരുടെ നിരാഹാരം ; 300പേരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് തൃണമൂല്‍

തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ 300 പേരെ ജലം തളിച്ചതിന് ശേഷം തൃണമൂല്‍ തിരിച്ചെടുത്തു

കൊല്‍ക്കത്ത: ബിജെപിയില്‍ നിന്ന് തിരിച്ചെത്തിയവരെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തിയ 300 പേരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചെടു ത്തു. ഗംഗാ ജലം തളിച്ചതിന് ശേഷമാണ് ഇവരെ തിരികെയെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പി ലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവ ര്‍ത്തകരുടെ തിരിച്ചുപോക്ക് തുടരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫിസിന് മുന്നില്‍ തങ്ങളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം അരങ്ങേറിയത്.

ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി മാറ്റാനാണ് പുണ്യജലം തളിച്ചതെന്ന് തൃണമൂണ്‍ നേ താവ് തുഷാര്‍ കാന്തി മൊണ്ഡല്‍ പറഞ്ഞു. ബിജെപി അവരുടെ വര്‍ഗീയ വിഷചിന്തകളില്‍ പ്രവര്‍ ത്തകരുടെ മനസില്‍ കുത്തി വച്ചിട്ടുണ്ടാകുെമന്നും അത് പോകാനാണ് ഗംഗാജലം തളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും ദിവസങ്ങ ള്‍ക്ക് മുന്‍പ്് തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്ന് രജീബ് ബാനര്‍ജി, ദിപേന്ദു ബിശ്വാസ് തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോരട്ടുകള്‍. ബിജെ പിയില്‍ പോയതിന് പരസ്യമായി മാപ്പ് അപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയ സംഭവവുമുണ്ടായി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.