ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അവധിക്കാലത്തോടനുബന്ധിച്ച് മൈൻ ഡയമണ്ട് ഫെസ്റ്റിവൽ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ നിന്ന് വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സൗജന്യ കാഷ് വൗച്ചറുകൾ ലഭിക്കും. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ അനുയോജ്യമായ ട്രെൻഡിയും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകൾ ഉൾപ്പെടുത്തിയ സീസൺ ഗിഫ്റ്റിങ് ശേഖരവും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റുകളിലും അടുത്ത വർഷം ജനുവരി 12 വരെ ഓഫർ ലഭ്യമാകും.
3000 ദിർഹം വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്നവർക്ക് 100 ദിർഹമിന്റെ സൗജന്യ കാഷ് വൗച്ചറുകൾ സ്വന്തമാക്കാം. പണത്തിന് തുല്യമായി കണക്കാക്കുന്ന കാഷ് വൗച്ചർ ഉപയോഗിച്ച് സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ സ്വർണ നാണയങ്ങളോ സ്വർണ ബാറുകളോ വാങ്ങാനാവും. അന്താരാഷ്ട്ര തലത്തിൽ സർട്ടിഫൈ ചെയ്ത പ്രകൃതിദത്തമായ വജ്രങ്ങൾ കൊണ്ടുമാത്രം നിർമിച്ച വൈവിധ്യമാർന്ന ഡിസൈനുകളാണ് മൈൻ ഡയമണ്ട്സ് ശ്രേണിയിൽ ലഭ്യമാകുന്നത്. മലബാറിന്റെ എല്ലാ ഷോറൂമുകളിലും ഡയമണ്ട് എക്സ്ചേഞ്ചിൽ 100 ശതമാനം മൂല്യം വാഗ്ദാനം ചെയ്യുന്നതിലൂടെ ഡയമണ്ട് ആകർഷകമായ ആഭരണങ്ങൾ എന്നതിലുപരി അമൂല്യമായ ഒരു നിക്ഷേപമെന്ന നിലയിലും ആകർഷകമാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.