Gulf

മെറ്റാവേഴ്‌സ് ആദ്യ സമ്മേളനം ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂചറില്‍

മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ ആഗോള സമ്മേളനം

ദുബായ് :  വിര്‍ച്വല്‍ ലോകത്തിന്റെ റിയല്‍ സമ്മളനത്തിന് ദുബായ് വേദിയാകും. മ്യൂസിയം ഓഫ് ദി ഫ്യൂചറിലും എമിറേറ്റ്‌സ് ടവേഴ്‌സിലുമായാണ് സമ്മേളനം നടക്കുന്നത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മൊഹമദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് മെറ്റാവേഴ്‌സ് ഉച്ചകോടിയുടെ വിവരം ട്വിറ്ററിലൂടെ അറിയച്ചത്.

ആഗോളതലത്തിലെ മുന്നൂറോളം വിദഗ്ദ്ധരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. വിവിധ രാജ്യങ്ങളിലെ നാല്‍പതോളം സ്ഥാപനങ്ങള്‍ സമ്മേളനത്തില്‍ പങ്കാളികളാകും.

മെറ്റാവേഴ്‌സ് പദ്ധതിയിലൂടെ നാല്‍പതിനായിരം വെര്‍ച്വല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ദുബായിയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വിര്‍ച്വല്‍ ഉച്ചകോടിയും എത്തുന്നത്.

അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യരാശിക്ക് മികച്ച ഭാവി പ്രദാനം ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായിയെ രാജ്യാന്തര തലത്തില്‍ ഉയര്‍ത്താനുള്ള പദ്ധതികളും സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.