Breaking News

മെഡിക്കൽ സേവനങ്ങൾ ഒരുകുടക്കീഴിലാക്കി അബുദാബി; ചികിത്സാ വിവരങ്ങളെല്ലാം സെഹറ്റോണ ആപ്പിൽ.

അബുദാബി : ആരോഗ്യ സേവനങ്ങൾക്കായി അബുദാബിയിൽ പുതിയ ആപ്പ് (Sehatona) പുറത്തിറക്കി. ഡോക്ടറെ കാണാൻ ബുക്ക് ചെയ്യുന്നത് മുതൽ ചികിത്സാ വിവരങ്ങൾ, വിവിധ മെഡിക്കൽ പരിശോധന ഫലങ്ങൾ, മരുന്ന് കുറിപ്പടി തുടങ്ങി ചികിത്സയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഈ ആപ്പ് വഴി ലഭിക്കും.
അതിനാൽ മറ്റൊരു ആശുപത്രിയിൽ പോയി തുടർ ചികിത്സ ഉറപ്പാക്കാൻ തടസ്സമുണ്ടാകില്ല.നേരിട്ട് ആശുപത്രിയിൽ എത്തി ഡോക്ടറെ കാണാൻ സാധിക്കാത്തവർക്ക് ആപ്പ് വഴി റിമോട്ട് കൺസൽറ്റേഷനിലൂടെ ആശയവിനിമയം നടത്താം.മുൻപ് ഡോക്ടർമാർക്കും ആശുപത്രികൾക്കും മാത്രം പ്രവേശനമുണ്ടായിരുന്ന മലാഫി പ്ലാറ്റ്ഫോം പൊതുജനങ്ങൾക്കും ലഭ്യമാക്കിയതോടെ ഇതു വഴിയും മെഡിക്കൽ റെക്കോർഡുകൾ കാണാം. ടെസ്റ്റുകൾ, മരുന്നുകൾ, വാക്സിനേഷൻ റെക്കോർഡുകൾ എന്നിവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഫയലുകൾ മലാഫി പ്ലാറ്റ്ഫോമിൽനിന്ന് ലഭ്യമാകും. കൂടാതെ എമിറേറ്റ്സ് ജീനോം പ്രോഗ്രാമിൽ ജനിതക പരിശോധനയ്ക്കു വിധേയരായവർക്കും വിശദറിപ്പോർട്ടുകൾ ഈ ആപ്പിലൂടെ ലഭ്യമാകും.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളായതിനാൽ രോഗി നൽകുന്ന വിവരങ്ങളിൽനിന്ന് ആരോഗ്യാവസ്ഥ മനസ്സിലാക്കി മാർഗനിർദേശം നൽകും. അത്യാഹിത വിഭാഗത്തിലേക്കാണെങ്കിൽ അക്കാര്യം നിർദേശിക്കും. രോഗത്തിന്റെ ഗൗരവം അനുസരിച്ച് ബന്ധപ്പെട്ട ഡോക്ടറെ മുൻഗണനാടിസ്ഥാനത്തിൽ കാണാൻ അവസരമൊരുക്കും.
സ്മാർട്ട് വാച്ച് ധരിച്ച ആളുടെ നടത്തവും ഉറക്കവുമെല്ലാം ആപ്പിൽ സ്വമേധയാ രേഖപ്പെടുത്തുന്നതിനാൽ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള നിർദേശവും ലഭിക്കും.വൈകാതെ കൂടുതൽ സേവനങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമാക്കും. സംശയനിവാരണത്തിനുള്ള സംവിധാനവും വൈകാതെ ഒരുക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.