ചെന്നൈ : തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യം തിരുനെൽവേലി ജില്ലയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബെഞ്ച്, മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണു പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോടു ചോദിച്ചു.
മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. മുൻപും സമാന സംഭവങ്ങളിൽ ഹരിത ട്രൈബ്യൂണൽ കേരളത്തിനെതിരെ കേസെടുത്തിരുന്നു.
അതേസമയം, തിരുനെൽവേലി ജില്ലയിൽ മാലിന്യം തള്ളിയതു കണ്ടെത്തിയതിനെത്തുടർന്നു തമിഴ്‌നാട് പൊലീസ് കേരള അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഉപയോഗിച്ച സിറിഞ്ച്, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെയാണു തള്ളിയത്. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം നടത്തുകയാണ്.
മലിനീകരണ തോത് വിലയിരുത്താൻ മലിനീകരണ നിയന്ത്രണ ബോർഡിലെയും ഗ്രാമവികസന വകുപ്പിലെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കന്യാകുമാരി, കോയമ്പത്തൂർ, ഗൂഡല്ലൂർ, തേനി എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പട്രോളിങ് ശക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.