Kerala

മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കി ബി.പി.സി.എൽ

കൊച്ചി കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജൻ ദൗർലഭ്യം ഒഴിവാക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) സഹായം നൽകും. കൊച്ചി റിഫൈനറിയിൽ നിന്ന് മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്യാൻ നടപടി ആരംഭിച്ചു. കോവിഡ് 19 ന്റെ അടിയന്തര സാഹചര്യത്തിൽ സർക്കാർ ആശുപത്രികൾക്ക് പ്രതിദിനം 1.5 ടൺ ഓക്‌സിജൻ വീതം സൗജന്യമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
2020 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരി പ്രതിദിന കേസുകൾ ഉയർന്നപ്പോൾ കമ്പനി 40 ടൺ മെഡിക്കൽ ഓക്‌സിജൻ നൽകിയിരുന്നു. കൊച്ചി റിഫൈനറിയുടെ ബിൽഡ് ഓവർ ഓപ്പറേറ്റ് യൂണിറ്റിന് 99.7 ശതമാനം ശുദ്ധ ദ്രാവക ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാനും സംഭരിക്കാനും ശേഷിയുണ്ട്.
നിലവിൽ 20 ടണ്ണോളം ഓക്‌സിജൻ സംഭരിക്കുന്നുണ്ട്. അതിൽ നിന്നാണ് സർക്കാർ ആശുപത്രികൾക്ക് വിതരണം ചെയ്യുക. സർക്കാർ ആശുപത്രികൾക്ക് സൗജന്യമായാണ് ഓക്‌സിജൻ നൽകുക.
കഴിഞ്ഞ മാസം മുതൽ ശരാശരി പ്രതിദിന കോവിഡ് 19 കേസുകൾ വീണ്ടും ഉയർന്നു വരികയാണ്. ഓക്‌സിജന്റെ ആവശ്യവും ഗണ്യമായി ഉയർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ അതിന്റെ ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഓക്‌സിജന്റെ ആവശ്യകതക്കനുസരിച്ച് ലഭ്യതക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലിന്റെ തീരുമാനം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.