Breaking News

മെഡിക്കൽ-എഞ്ചിനീയറിംങ് പ്രവേശനം; എംസാറ്റ് പരീക്ഷ നിർത്തലാക്കി യുഎഇ; പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കും

അബുദാബി: ഉന്നത പഠനത്തിനുള്ള എംസാറ്റ് പ്രവേശന പരീക്ഷ യുഎഇ നിർത്തലാക്കി. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ- എഞ്ചിനീയറിം​ഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം. സർവ്വകലാശാല പ്രവേശനത്തിനും പ്ലസ് ടു മാർക്ക് തന്നെയാകും പ്രധാന മാനദണ്ഡം.

പ്ലസ് ടു പാസ്സായ ശേഷമുള്ള എംസാറ്റ് പ്രവേശന പരീക്ഷയിലെ സ്കോർ ആയിരുന്നു നിലവിൽ മെഡിക്കൽ-എഞ്ചിനീയറിം​ഗ് പ്രവേശനത്തിനും സർവ്വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസത്തിനുമുള്ള മാനദണ്ഡം. എന്നാൽ രാജ്യത്ത് എംസാറ്റ് പ്രവേശന പരീക്ഷ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. മെഡിക്കൽ – എഞ്ചിനീയറിം​ഗ് പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസിനും മാത് സിനും ലഭിക്കുന്ന മാർക്ക് ആകും പ്രധാന മാനദണ്ഡം.
സർവ്വകലാശാലകളിലെ മറ്റ് വിഷയങ്ങളിലെ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പ്രധാന മാനദണ്ഡമാകുന്നതോടൊപ്പം അതത് വിഷയങ്ങളിലെ മാർക്കും പരി​ഗണിക്കും. മാത്രമല്ല, സർവ്വകലാശാലകൾക്ക് ചില മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യാം. ഉന്നത വിദ്യാഭ്യാസ രം​ഗത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. മാത്രമല്ല, കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളിൽ പ്രവേശനം നേടാനും പുതിയ തീരുമാനം സഹായിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.