ദുബൈ: മെട്രോ ബ്ലൂ ലൈനിലെ പുതിയ സ്റ്റേഷനുകളുടെ മാതൃക പുറത്തുവിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഓവൽ ആകൃതിയിലായിരിക്കും പുതിയ സ്റ്റേഷനുകൾ നിർമിക്കുക. അബൂദബിയിൽ നടന്ന ആഗോള റെയിൽ സമ്മേളനത്തിലാണ് ആർ.ടി.എ പുതുതായി നിർമിക്കുന്ന സ്റ്റേഷനുകളുടെ മാതൃക പ്രദർശിപ്പിച്ചത്.
മിനുസമാർന്നതും വളഞ്ഞതുമായ ഘടനയിലാണ് സ്റ്റേഷന്റെ രൂപകൽപന. പ്രധാന പ്ലാറ്റ്ഫോമിൽ ട്രാക്കുകൾക്ക് മുകളിലൂടെ വലിയ ഓവൽ ആകൃതിയിലാണിത്. റെഡ്, ഗ്രീൻ ലൈനുകളിലെ പൂർണമായി കവർ ചെയ്ത സ്റ്റേഷനുകളിൽനിന്ന് വ്യത്യസ്തമാണ് ഈ ഡിസൈൻ. മിർദിഫ്, ഇന്റർനാഷനൽ സിറ്റി, അക്കാദമിക് സിറ്റി ഉൾപ്പെടെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ബ്ലൂ ലൈൻ എങ്ങനെ സേവനം നൽകുമെന്നും പ്രദർശനത്തിൽ ആർ.ടി.എ വിശദീകരിച്ചു. 2029ൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 30 കിലോമീറ്റർ ബ്ലൂ ലൈൻ, നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയന്റായി പ്രവർത്തിക്കും.
20 മിനിറ്റ് നഗരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ വികസനം. 20 മിനിറ്റ് യാത്രക്കുള്ളിൽ 80 ശതമാനം അവശ്യസേവനങ്ങളും ലഭ്യമാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അൽ ജദ്ദാഫിനെ ദുബൈ ഫെസ്റ്റിവൽ സിറ്റിയുമായും ദുബൈ ക്രീക്ക് ഹാർബറുമായും ബന്ധിപ്പിക്കുന്ന ദുബൈ ക്രീക്ക് കടക്കുന്നതിന് 1300 മീറ്റർ നീളമുള്ള പാലവും പദ്ധതിയുടെ ഭാഗമായി നിർമിക്കും. പുതിയ കണക്ഷൻ യാത്രക്കാർക്ക് യാത്രാസമയം കുറക്കുമെന്നാണ് പ്രതീക്ഷ.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.