പൊള്ളുന്ന മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്തു ശ്ര ദ്ധേയ നായ ആലുവ സ്വദേശി വിനു പിയുടെ വേറിട്ട ജീവിതം സിനിമയാകു ന്നു. ചിത്രത്തില്‍ വിനുവിന് ജീവന്‍ പകരുന്നത് മലയാളികളുടെ പ്രിയതാരം മണികണ്ഠ നാണ്
-പി ആര്‍ സുമേരന്‍
തണ്ടര്‍ ബോള്‍ട്ട് കമാന്റോയും പ്രമുഖ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ഡയറ ക്ടറുമായ സജിത്ത് വി സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ തിരക്കഥാകൃത്ത് ജോ യ്‌സണ്‍ ജോര്‍ജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഏറെ സംഭവ ബഹുലമാണ് വിനുവിന്റെ ജീവിതം. അപൂര്‍വമായ മനുഷ്യാനുഭവങ്ങളാണ് വിനുവിന്റെ ജീവിതത്തിലുടനീളമുള്ളത്. അങ്ങ നെ ഏറെ പുതുമയും സങ്കീര്‍ണ്ണതയും നിറഞ്ഞ ആജീവിതമാണ് സിനിമയാക്കുന്നതെന്ന് സംവിധാ യകന്‍ സജിത്ത് വി സത്യന്‍ പറഞ്ഞു.
വിനുവിന്റെ ജീവിതമാണ് പ്രമേയമെങ്കിലും ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ഒ രുക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ അനേകം മനുഷ്യരുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സംവിധായ കന്‍ വ്യക്തമാക്കി. ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന വിനുവിന്റെ ജീവിതം വെള്ളിത്തി രയിലെത്തിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചിത്രത്തിലെ നായകകഥാ പാ ത്രമായ മണികണ്ഠന്‍ ആചാരി പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളെയും അണിയറപ്രവര്‍ ത്തകരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം ഉടന്‍ കൊച്ചിയില്‍ ആരംഭി ക്കും.
പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
9446190254
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.