Home

‘മൃഗത്തെ പോലെ ചങ്ങലയിട്ട് ആശുപത്രി കിടക്കയില്‍’ ; സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ കെ.യു.ഡബ്ല്യു.ജെ പ്രക്ഷോഭത്തിലേക്ക്

ഉത്തര്‍പ്രദേശ് പൊലീസ് തടങ്കലില്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് പൊലീസിന്റെ തടങ്കലില്‍ കോവിഡ് ബാധിതനായി ആശുപ ത്രി യില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവര്‍ ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്ന തി നും മോചനത്തിനുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു. സേവ് സിദ്ദീഖ് കാപ്പന്‍ കാമ്പയിന്റെ തുടക്കമായി യൂണിയന്‍ ആഭിമുഖ്യത്തില്‍ മാധ്യ മ  പ്രവര്‍ത്തകര്‍ തിങ്കളാഴ്ച കരിദിനം ആചരിക്കും.

രാജ്യാന്തര തലത്തില്‍ അടക്കം വിഷയം കൂടുതല്‍ സജീവ ചര്‍ച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിന്‍ നടത്തും. രാജ്ഭവനു മുന്നില്‍ ധര്‍ണ അടക്കം വിവിധ സമര പരിപാടികള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌കരിക്കുമെന്ന് യൂണിയന്‍ സം സ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു. മാധ്യമ പ്രവര്‍ ത്തകര്‍ക്കൊപ്പം സാഹിത്യ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും കാമ്പയിനില്‍ അണിചേരണമെന്ന് യൂണിയന്‍ അഭ്യര്‍ഥിച്ചു.

കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നല്‍കി അദ്ദേഹ ത്തെ തുടര്‍ ചികിത്സക്കായി ദല്‍ഹി എയിംസി ലേ ക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു 11 എം.പിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണയ്ക്ക് കത്ത് നല്‍കി. മഥുര മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടി യെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ തടവില്‍ എം.പിമാര്‍ ചൂണ്ടിക്കാട്ടി. കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ അടക്കം കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരോടും യൂണിയന്‍ അഭ്യര്‍ഥിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.