Breaking News

മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു.

അൽകോബാർ : മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിൽ അൽ കോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ പഞ്ചാബി സ്വദേശി മുകേഷ്കുമാർ (37) ആണ് മരിച്ചത്. കമ്പനിയിലേക്ക് ട്രെയിലറിലെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ശരീരത്തിലേക്ക് പതിച്ചാണ് ദാരുണ മരണം. അപകടം ശ്രദ്ധയിൽപ്പെട്ട് രക്ഷപ്പെടുത്താൻ സമീപത്തുള്ളവർ ഓടി എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷം അവധിക്ക് ഈ മാസം 15ന് നാട്ടിലേക്ക് മടങ്ങാൻ എറെ സന്തോഷത്തോടെ തയാറെടുത്ത് ദിവസങ്ങൾ എണ്ണി കാത്തിരിക്കുമ്പോഴാണ് മരണം മുകേഷിനെ മാടിവിളിച്ചത്. അഞ്ചു വയസ്സുകാരിയായ ഏക മകൾ ഹിറ്റാക്ഷി ശർമ്മ
ആവശ്യപ്പെട്ടതൊക്കെ അവധിക്ക് നാട്ടിലെത്തുമ്പോൾ നൽകാനായി വാങ്ങിക്കൂട്ടി. കളിപ്പാട്ടങ്ങളും ഉടുപ്പുകളും മറ്റും പ്രത്യേകം ഒരു പെട്ടിയിൽ വാങ്ങി സൂക്ഷിച്ചിരുന്നത് ഒപ്പം താമസിക്കുന്നവർക്ക് നോവുന്ന കാഴ്ചയായി.
ഓരോ ദിവസവും വാങ്ങിവെക്കുന്ന സാധനങ്ങളും മറ്റും മകളെയും ഭാര്യ കാഞ്ചൻ ബാലയെയും പതിവായി കാട്ടികൊടുക്കുമായിരുന്നുവെന്ന് സഹജീവനക്കാർ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.