പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നു വര്‍ഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതില്‍ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഈ കണക്ക്
ന്യൂഡല്‍ഹി: മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി ഇന ത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. മൊത്തം തുകയില്‍ 3.71 ലക്ഷം കോടി രൂപ 2020-21ല്‍ തന്നെ സമാഹരിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചു.
പെട്രോളിന്റെ എക്‌സൈസ് തീരുവ 2018 ഒക്ടോബര്‍ 5ന് ലിറ്ററിന് 19.48 രൂപയില്‍ നിന്ന് 2021 നവംബര്‍ 4ന് 27.90 രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ഡീസലിന്റെ തീരുവ ലിറ്ററിന് 15.33 രൂപയില്‍ നിന്ന് 21.80 രൂപയായി ഉയര്‍ന്നു. ഈ കാലയളവിനുള്ളില്‍, പെട്രോളിന്റെ എക്‌സൈസ് 2018 ഒക്ടോബര്‍ 5 വരെ ലിറ്റ റിന് 19.48 രൂപയില്‍ നിന്ന് 2019 ജൂ ലൈ 6 വരെ 17.98 രൂപയായി കുറഞ്ഞു. അതേ റഫറന്‍സ് കാലയള വില്‍ ഡീസലിന്റെ എക്‌സൈസ് 15.33 രൂപയില്‍ നിന്ന് 13.83 രൂപയായി കുറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരി രണ്ട് വരെ എക്‌സൈസ് ഡ്യൂട്ടിയില്‍ പലതവണ വര്‍ധന വരുത്തി.ഈ ഫെബ്രു വരിയായപ്പോള്‍ പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ. എന്നാല്‍ പെട്രോ ള്‍ ഡീസല്‍ വില 100 കടന്നതോടെ കഴിഞ്ഞ ദീപാവലി തലേന്ന് സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂ പയും ഡീസലിന് 10 രൂപ യും നികുതി കുറച്ചു.ഇതോടെ പെട്രോളിന് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസ ലിന് 21.80 രൂപയുമായി തീരുവ കുറഞ്ഞു.
കേന്ദ്രത്തിന്റെ മാതൃകയില്‍ പല സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചെങ്കിലും കേരളം കുറയ്ക്കാന്‍ തയ്യാ റായിരുന്നില്ല.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് പിരിച്ചെടുത്ത കേന്ദ്ര എക്‌സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് ഒരോ വര്‍ഷവുമെത്തിയ തുക 2018-19 ല്‍ 2,10,282 കോടി, 2019-20 ല്‍ 2,19,750 കോടി, 2020-21 ല്‍ 3,71,908 കോടി ആണെന്ന് ധനമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.