കോഴിക്കോട്ടെ മൂന്ന് വ്യവസായികള്‍ക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്റെ പേരില്‍ ഭീ ഷണി സ ന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടു ത്തുമെന്നായിരുന്നു ഭീഷണി
കോഴിക്കോട് വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് മെഡിക്കല്‍ കോളേജ് പൊലീ സ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പെലീസിന്റെ പ്രാഥമിക നിഗമനം. മു മ്പും ഇയാള്‍ പലര്‍ക്കും ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ മൂന്ന് വ്യവസായികള്‍ക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടു ത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസിലും കസബ പൊലീ സിലും വ്യവസായികള്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാ ണ് ഹബീബിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഇയാളുടെ വീട്ടിലും ഓഫീസിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാള്‍ കരാറു കാരനാണെന്നും നേരത്തെയും ഇത്തരം കേ സുകളില്‍ പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം അയച്ചതിന് പുറമെ പണം ആവശ്യപ്പെട്ട് വ്യവസായികളെ പ്രതി ഫോണിലും വി ളിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ക ണ്ടെത്തിയത്.
വയനാട് ചുണ്ടേല്‍ നിന്നാണ് ഭീഷണി കത്തുകള്‍ അയച്ചത്. സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് പ്രതിയുടെ കാറിന്റെ ദൃശ്യങ്ങളും പൊ ലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഹബീബിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് സംഘത്തി ല്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ പറ്റിയുള്ള വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.