ചെന്നൈ : കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ അരുൺ, നൈജീരിയൻ സ്വദേശി ജോൺ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലൻ എന്നിവരെയാണ് നന്ദംപാക്കത്തു നിന്ന് സെന്റ് തോമസ് മൗണ്ട് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.8 ഗ്രാം കൊക്കെയ്നും 1.02 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വിദ്യാർഥികളുടെ നേതൃത്വത്തിൽ മെത്താംഫെറ്റമിൻ നിർമിക്കുന്ന സംഘത്തെ പിടികൂടി ഏതാനും ദിവസങ്ങൾക്കകമാണ് മുൻ പൊലീസ് മേധാവിയുടെ മകൻ അടക്കമുള്ളവരെ ലഹരി കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുന്നത്. 2001ൽ സംസ്ഥാന പൊലീസ് മേധാവിയായിരിക്കേ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രവീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.