ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്(73) കോവിഡ് ബാധിച്ച് മരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വച്ചാണ് അന്ത്യം. യുപി മന്ത്രിസഭയില്‍ സൈനിക ക്ഷേമം, ഹോം ഗാര്‍ഡ്സ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാന്.
കഴിഞ്ഞ മാസമാണ് ചേതന്‍ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഗുഡ്ഗാവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായ ഇദ്ദേഹത്തിന്റെ മരണവിവരം സഹോദരന്‍ പുഷ്പേന്ദ്ര ചൗഹാന്‍ ആണ് പുറത്തു വിട്ടത്.
ജൂലായ് 12-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഗുരുഗ്രാമിലേക്ക് മാറ്റിയത്.
ചൗഹാന് മുന്‍ ലോക്സഭാംഗം കൂടിയാണ്. രണ്ടു തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്
1969 മുതല്‍ 1978 വരെ നീളുന്ന രാജ്യാന്തര കരിയറില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് ചൗഹാന്. 40 ടെസ്റ്റുകളില്‍നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സ് നേടി. 97 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഏഴ് ഏകദിനങ്ങളില്‍നിന്ന് 153 റണ്‍സുമെടുത്തു.
സുനില്‍ ഗവാസ്കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്നു അദ്ദേഹം. 10 സെഞ്ചുറി കൂട്ടുകെട്ടുകള്‍ സഹിതം 3000ല്‍ അധികം റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായും മഹാരാഷ്ട്രയ്ക്കായും ചേതൻ കളിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.