Home

മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ കൂടി തുറന്നു, 7140 ഘനയടി വെള്ളം പുറത്തേക്ക് ; മുന്നറിയിപ്പില്ലാതെ തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ കൂടി തുറന്നു. 60 സെന്റിമീ റ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 7140 ഘനയടി വെള്ളമാണ് തുറന്നു വിടു ന്നത്. അണക്കെട്ടിലെ ജലനി രപ്പ് ഇപ്പോള്‍ 141.90 അടിയാണ്. ഇതോടെ കേരളത്തിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വര്‍ ദ്ധിച്ചിട്ടുണ്ട്

അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേ രളം സുപ്രീം കോടതിയിയെ സമീപ്പിക്കാനൊരുങ്ങുകയാണ്.സുപ്രീം കോടതിയുടെ അടിയന്തര ഇടപെട ല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെ രിയാറില്‍ നിന്നും തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരി യാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഷട്ടറുകള്‍ ഉയ ര്‍ ത്തുന്നത്. ഇതുമൂലം പെരിയാറിന്റെ തീരത്തെ പല വീടുകളിലും വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടു ണ്ട്.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ ടിയെടുക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്. ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. അതേസ മയം,അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ.ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്ന തിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആരെ യോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കി വിട്ടു. പെരിയാര്‍ തീരത്തെ ജനങ്ങള്‍ അങ്ങേയറ്റം ദയനീയ അവസ്ഥയിലാണ്. സ്ഥിതി ഗുരുതരമായിട്ടും ഇതേക്കുറിച്ച് പ്രതികരിക്കാ ന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.