Breaking News

മുല്ലപ്പെരിയാറില്‍ നിന്ന് വന്‍ തോതില്‍ വെള്ളമൊഴുക്കുന്നു; വീടുകളില്‍ വെള്ളം കയറി,ആളുകളെ മാറ്റി

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവ്. ചപ്പാ ത്ത്,നല്ലതമ്പി കോളനി, വണ്ടിപെരിയര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ വെള്ളം കയറിയത്

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവ്. ചപ്പാ ത്ത്,നല്ലതമ്പി കോളനി, വണ്ടിപെരിയ ര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ വെള്ളം കയറിയത്.ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

10 മണിയോടെ മൂന്ന് ഷട്ടറുകള്‍ അടച്ചു. പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീര ത്ത് കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടു. ജലനി രപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഉച്ചക്ക് പെയ്ത കനത്ത മഴയെ തുടര്‍ ന്നാണ് അണക്കെട്ടിലേ ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്.രാത്രി എട്ട് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141.90 അടിയാണ്.ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ രാവിലെ ആറ് മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറി യിപ്പ് നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണ കൂടം എല്ലാ മുന്‍കരുതലുകളും സ്വീ കരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.മുല്ലപ്പെരിയാറില്‍ സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാ ണ് പുറത്തേക്ക് വിടുന്നത്.9 ഷട്ടറു കള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. സീസണില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്.

രാത്രി 8.30 മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ അധികമായി ഉയര്‍ത്തി 12654. 09 ക്യുസെക്‌സ് ജലം പുറത്തുവിടുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരി ന്റെ അറിയിപ്പ്. ഈ സാഹചര്യ ത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം നിര്‍ ദേശിച്ചു.വൃഷ്ടി പ്രദേശത്ത് ഉച്ചയ്ക്കു ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതാണ് കൂടുതല്‍ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ കാരണമായത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.