Breaking News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി ഒഴുക്കിക്കളയും; കേരളത്തിന് തമിഴ്‌നാടിന്റെ ഉറപ്പ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുമെന്ന് തമിഴ്‌നാടിന്റെ ഉറ പ്പ്. ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തമിഴ്‌നാട് ഉറപ്പ് നല്‍കിയത്.ജലനിരപ്പ് 138 അടിയിലെത്തി യാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കിക്കളയും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുമെന്ന് തമി ഴ്‌നാടിന്റെ ഉറപ്പ്. ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തമിഴ്‌നാട് ഉറപ്പ് നല്‍കിയത്.ജലനിരപ്പ് 138 അടിയിലെ ത്തിയാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കിക്കളയും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി കവിയാന്‍ അനുവദിക്കരുതെന്ന് തമിഴ്‌നാടിനോട് കേരളം നേര ത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വന്നാല്‍ അധിക ജലം ഇടുക്കി ഡാമിന് ഉള്‍ക്കൊ ള്ളാനാകില്ല. ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങിയതോടെ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ജലനിരപ്പ് 139.99 അടിയായി നിലനിര്‍ത്തണമെന്ന 2018 ലെ സുപ്രീം കോടതി നിര്‍ദ്ദേശ വും കേരളം ചൂണ്ടിക്കാട്ടി.

നിലവില്‍ 137.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴയ്ക്ക് ശമനമായതോടെ നീരൊഴുക്കിലും കുറവു വന്നു. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുന്‍ പെങ്കിലും അറിയിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊ ള്ളാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു. അഡിഷനല്‍ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.