Breaking News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു;സ്പില്‍വേ ഷട്ടര്‍ തുറക്കണം,തമിഴ്നാടിന് കത്ത് നല്‍കി ജലവിഭവ വകുപ്പ്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. തമിഴ്നാട്ടി ലേക്ക് വെള്ളം എടുക്കുന്നതിന്റെ അളവ് കൂട്ടണം എന്ന ആവശ്യവുമായാണ് കത്ത് നല്‍കിയത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. തമിഴ്നാട്ടി ലേക്ക് വെള്ളം എടുക്കുന്നതിന്റെ അളവ് കൂട്ടണം എന്ന ആവശ്യവുമായാണ് കത്ത് നല്‍കിയത്.

തുലാ വര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്.അതിനാല്‍ സ്പില്‍വേ ഷട്ടര്‍ തുറ ന്നു നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണം.അനിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നു വിടേണ്ട സാ ഹചര്യം ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാറിലെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച അടിയന്തര യോഗം ചേരുമെന്ന് ജലവി ഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്നാട് കൂടു തല്‍ വെള്ളം എടുക്കുന്നുണ്ടെന്നും ആശ ങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് മന്ത്രി അറിയിച്ചത്. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ യോഗത്തില്‍ പ രിഹരിക്കാന്‍ സാധിക്കും. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയ്യാറാകുമെന്നാണ് വിശ്വാസമെന്നും മുല്ലപ്പെ രിയാറില്‍ പുതിയ ഡാം തന്നെയാണ് പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.