Breaking News

മുല്ലപ്പെരിയാര്‍ അണക്കെട്ട് ;അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമ നടപടി: മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്‌ന ത്തെ മറ്റൊരു രീതിയില്‍ വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമാ യി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്‌ന ത്തെ മറ്റൊരു രീതിയില്‍ വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അ പകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്‌നമാണി ത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സുസ്ഥിര നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മു ഖ്യമന്ത്രി പറഞ്ഞു. മു ല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക ഭീതിയുണ്ടെന്ന് പ്ര തിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

ഡാമിന്റെ കാര്യത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ എന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ലൈസ ന്‍സുള്ളതിന്റെ പത്തിരട്ടി ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതി ചൂഷണം നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണം സംവിധാനം വിപുലീക രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെ യ്തില്ലെന്നും സതീശന്‍ കുറപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റിയില്‍ ഒരു എക്‌സ്‌പേര്‍ട്ടാണ് ഉള്ളത്. അദ്ദേഹത്തെ കാണാതായെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.

ദുരന്ത നിവാരണത്തിന്റെ അടിസ്ഥാനം തന്നെ വികേന്ദ്രീകൃതമായ പദ്ധതി വേണമെന്നതാണ്. ഐ.എം. ഡിയെ മാത്രം അടിസ്ഥാനമാക്കി മുന്നോട്ടു പോകരുത്. രക്ഷാപ്രവര്‍ത്തനത്തിന് പ്രൊട്ടോകോള്‍ ഇല്ലാത്ത സംസ്ഥാനം കേരളമാണ്. പ്രളയ മാപ്പിങ്ങ് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് 24 മണി ക്കൂറും പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പു കേന്ദ്രം വേണമെന്നും ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.