കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ കാണാതായി പരാതി. റെയില്‍ വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡ് ശാഖയില്‍ നിന്നാണ് ഇത്ര യധി കം പണം കാണാതായത്. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി ടൗണ്‍ പൊലീ സില്‍ പരാതി നല്‍കി
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ കാണാതായി പരാ തി. റെയില്‍വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡ് ശാഖയില്‍ നി ന്നാണ് ഇത്രയധികം പണം കാണാതായ ത്. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പലിശ സഹിതം പ ണം ഇരുപത്തിനാല് മണി ക്കൂറിനകം തിരികെ നല്‍കണമെന്ന് കോര്‍പ്പറേഷന്‍ ബാങ്കിനോട് ആവശ്യ പ്പെട്ടു. കുടുംബശ്രീ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യഘട്ടത്തില്‍ 98 ലക്ഷം നഷ്ടപ്പെട്ടുവെന്നുവെന്നായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍ നടത്തിയ ആഭ്യന്ത ര ഓഡിറ്റിങ്ങിലാണ് മുന്‍ മാനേജര്‍ 2.53 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് ബാങ്ക് ഈ തുക കോര്‍പ്പറേ ഷന്റെ അക്കൗണ്ടിലേക്ക് നി ക്ഷേപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പുതിയ പരാതിയില്‍ എട്ടു കോടി രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമാ യെന്നാണ് പറയുന്നത്. ഇതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെന്നൈ സോണല്‍ ഓഫിസില്‍ നിന്നുള്ള ഓഡിറ്റിങ്ങ് വിഭാഗം കോഴിക്കോട് എത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കുമെന്നുമാണ് സൂചന.
തട്ടിപ്പ് നടത്തിയ ബാങ്ക് മുന്‍ മാനേജര്‍ ഒളിവിലാണ്. കോര്‍പ്പറേഷന്റെ അക്കൗണ്ടിലുള്ള പണം മാനേജര്‍ തന്റെ പിതാവിന്റെയും മറ്റുബന്ധുക്കളുടെയും അക്കൗണ്ടിലേക്കാ ണ് മാറ്റിയത്. ഇത് കൂടാതെ ഇയാള്‍ക്ക് മറ്റൊരു ബാങ്കിലും അക്കൗണ്ട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.