Gulf

മുന്നൂറിലേറെ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിച്ച സംഘത്തെ പിടികൂടി

മൊബൈല്‍ ഫോണ്‍ കടകളില്‍ മോഷണം പതിവാക്കിയ സംഘമാണ് സൗദി പോലീസിന്റെ വലയിലായത്

റിയാദ് :  വിലകൂടിയ സ്മാര്‍ട് ഫോണുകള്‍ മോഷ്ടിക്കുന്ന സംഘത്തെ സൗദി പോലീസ് പിടികൂടി. ഒരു സ്വദേശി പൗരനും മൂന്ന് പാക് പൗരന്‍മാരുമാണ് മുന്നൂറിലേറെ സ്മാര്‍ട് ഫോണുകളുമായി അറസ്റ്റിലായത്.

ഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വിപണിയില്‍ വന്‍ വിലയുള്ള ആഡംബര ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ 326 ഫോണുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് മോഷണം.

കടകളിലെത്തി ഒന്നോ രണ്ടോ ഫോണുകള്‍ മോഷ്ടിക്കുന്ന പതിവാണ് ഇവര്‍ക്കുള്ളത്. അതിവിദഗ്ദ്ധമായി മോഷണം നടത്തി പോകുകയാണ് ഇവര്‍ ചെയ്യുന്നത്.

എന്നാല്‍, കഴിഞ്ഞ ദിവസം ഇവര്‍ ഒരു മൊബൈല്‍ കടയുടെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കയറി നൂറോളം ഫോണുകള്‍ മോഷ്ടിച്ചു. ഇതേതുടര്‍ന്ന് പോലീസ് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മൂവര്‍ സംഘത്തിനെ കണ്ടെത്തിയത്.

ഇവര്‍ മോഷ്ടിച്ച ഫോണുകള്‍ വാങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന സ്വദേശി പൗരനേയും പിടികൂടി.

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ചിലര്‍ അനധികൃത താമസക്കാരായി തുടരുകയും മോഷണം പോലെ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജീവിക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലേബര്‍ ക്യാംപുകളിലും മറ്റും അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്താറുമുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.