പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപം സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരി ദാസന്‍ വധക്കേസ് പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് ബോംബേറ്. ഇന്ന ലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. പ്രതി നിജില്‍ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോം ബേറുണ്ടായത്
കണ്ണൂര്‍: പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപം സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ ന്‍ വധക്കേസ് പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് ബോംബേറ്. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്.
പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് രാത്രി എട്ടു മണിയോടെ ബോംബേറുണ്ടായത്. മാഹി യിലെ സിപിഎം പ്രവ ര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസി ലെ 14-ാം പ്രതി നിജി ല്‍ ദാസിനെ ഇന്ന ലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മു ഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ബോംബേറ് നടന്നത്. വീട്ടുടമസ്ഥാനായ പ്രശാന്തും ഭാര്യ രേഷ്മയുമാണ് നിജിലിന് താമസിക്കാന്‍ സ്ഥലം ന ല്‍കിയിരുന്നത്.പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതി ന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് സുരക്ഷ ശക്തമാക്കി. അ തേസമയം പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി ഒളിവില്‍ കഴി ഞ്ഞ വീടിന് നേര്‍ക്കുണ്ടായ ആക്രമണ ത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചു. സ്വാഭാവികമായ വൈകാരികപ്രകടനം ഉണ്ടായിട്ടു ണ്ടോ എന്ന് പറയാനാകില്ലെന്നും സിപിഎം പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്‍ പറഞ്ഞു.
പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഇവരുടെ ഭര്‍ത്താവ് പ്രശാന്ത് സിപിഎം അനുഭാ വിയാണ്. ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.