Home

മുന്നാക്ക സര്‍വേ അശാസ്ത്രീയം, സ്റ്റേ ചെയ്യണം; എന്‍എസ്എസിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേ യ്ക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഹൈക്കോടതിയില്‍. അശാ സ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെ ക്രട്ടറി ജീ സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു

കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേയ്ക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഹൈക്കോട തിയില്‍.അശാസ്ത്രീയ സാംപിള്‍ സര്‍വേയാ ണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജീ സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ ജിയില്‍ പറയുന്നു. സര്‍വേ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മുന്നാക്കക്കാരിലെ യഥാര്‍ഥ പിന്നാക്കക്കാരെ കണ്ടെത്താന്‍ സാംപിള്‍ സര്‍വേ ഫലപ്രദമല്ലെന്നാണ് ഹര്‍ജി യില്‍ പറയുന്നത്.യഥാര്‍ഥ പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ ആനുകൂ ല്യങ്ങള്‍ നഷ്ടമാവാന്‍ ഇത് ഇടവരു ത്തും. പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ സര്‍വേയില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ ഫലം കാണില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

നേരത്തെ അശാസ്ത്രീയമായ സാംപിള്‍ സര്‍വേ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍. എസ്. എസ് മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു.കുടുംബശ്രീ വളന്റിയരെ ഉപയോഗിച്ചാണ് സര്‍വേ നട ത്തുന്നത്. 20,000 തദ്ദേശ വാര്‍ഡുകളിലെ 5 വീടുകളില്‍ വീതം നേരിട്ടെത്തിയാണ് സര്‍വേ.

ആകെ ഒരു ലക്ഷം വീടുകളില്‍ നിന്നു ശേഖരിച്ച് അപ്പോള്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖ പ്പെടുത്തി അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ഡിസംബര്‍ അവസാന ത്തോടെ റിപ്പോര്‍ട്ടിന്റെ രൂപത്തിലാ ക്കും. ഇതില്‍ നിന്നു കണ്ടെത്തുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നാക്ക സമുദായത്തിനു ലഭ്യമാ ക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും നിര്‍ദേശിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കമ്മി ഷന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.