ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സീന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷില്‍ഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂടി അംഗീകാരം
ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് ഫലം കണ്ടു. ഓക്‌സ്‌ഫോഡ് സ ര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സീന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷില്‍ഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂടി അംഗീകാരം. ജര്‍മ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐലാന്‍ ഡ്, അയര്‍ലാന്‍ഡ്, സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍ഡ് രാജ്യങ്ങളാണ് കോവിഷീല്‍ഡിന് ഗ്രീന്‍ പാസ് നല്‍ കിയത്.
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്സിന്‍ പാസ്പോര്‍ട്ട് നയത്തില്‍ ഇന്ത്യ യുടെ കോവിഷീല്‍ഡ് വാക്സിനേയും ഉള്‍പ്പെടുത്തി. ഇതോടെ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവ ര്‍ക്ക് ഈ രാജ്യങ്ങളിലെ യാത്രകള്‍ക്കുള്ള തടസ്സം നീങ്ങും. അംഗീകൃത വാക്സിന്റെ രണ്ട് ഡോസ് ലഭി ച്ചവര്‍ക്ക് മാത്രമാണ് യൂറോപ്പില്‍ സഞ്ചരിക്കാനുള്ള ഗ്രീന്‍ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്ത വര്‍ നിര്‍ബന്ധിത ക്വാറ ന്റീനില്‍ പോകണമെന്നായിരുന്നു നിര്‍ദേശം.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും കോവാക്സിനും ആദ്യം യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുര്‍ന്ന് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇന്ത്യ നല്‍കി. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീ കരിക്കുന്ന കാര്യ ത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. യൂറോപ്പില്‍ നിന്ന് ഇന്ത്യ യിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധ ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്നും ഇന്ത്യ നിലപാടെടു ത്തി രുന്നു.
യൂറോപ്യന്‍ യൂണിയന്റെ നിലപാട് വാക്സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളി ലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുമെന്ന ആശങ്ക കൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി യത്. കൂടാതെ കോവിഷീല്‍ഡിനെ വാക്സിനേഷന്‍ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശ കാ ര്യമന്ത്രി എസ്. ജയശങ്കര്‍ യുറോപ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.