Breaking News

മുന്നറിയിപ്പുള്‍ അവഗണിച്ചത് കോവിഡ് തരംഗത്തിനു കാരണമായി ; സര്‍ക്കാരിനെ വിമര്‍ശിച്ച് മോഹന്‍ ഭാഗവത്

കോവിഡ് രണ്ടാം തരംഗത്തിനു കാരണം സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ച താണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി : സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണ് കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണമെന്ന് വിമര്‍ശിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. കോവിഡ് ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗം വരുമെന്ന് എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നാം അലംഭാവം തുടര്‍ന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

കോവിഡ് പ്രതിരോധിക്കാന്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി വിവിധ സംഘടന കളുമായി സഹകരിച്ച് ആര്‍.എസ്.എസ്സിന്റെ കോവിഡ് റെസ്പോണ്‍സ് ടീം സംഘടിപ്പിച്ച ‘പോസിറ്റി വിറ്റ് അണ്‍ലിമിറ്റഡ്’, പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. മൂന്നാം തരംഗം വന്നേക്കുമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. നാം അതിനെ ഭയക്കണോ? അതോ വൈറസിനെ തിരെ പോരാടി ജയിക്കാനുള്ള ശരിയായ മനോഭാവം കാണിക്കണോ? ഭാവിയിലേക്കായിരിക്കണം രാജ്യത്തിന്റെ ശ്രദ്ധ. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനങ്ങളും സര്‍ക്കാരും സജ്ജരാകണം. ഇപ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മാറ്റിവെക്കണം. ഇന്ന ത്തെ പിഴവുകളില്‍ നിന്ന് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മധൈര്യം ഇന്ത്യക്കാര്‍ ആര്‍ജി ക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്നത്തെ തെറ്റുകളില്‍ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളര്‍ത്തിയെടുക്കണമെന്ന് ആര്‍.എസ്.എസ് മേധാവി ആവശ്യപ്പെട്ടു. വിജയം അന്തിമമല്ല. പരാജ യം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം- ഭാഗവത് പറഞ്ഞു. ‘കോവിഡ് റെസ്‌ പോണ്‍സ് ടീം’ ആണ് പ്രഭാഷണ പരമ്പര ഏകോപിപ്പിക്കുന്നത്. മെയ് 11 മുതല്‍ അഞ്ച് ദിവസത്തേ ക്ക് നടക്കുന്ന ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയില്‍ വിപ്രോ ഗ്രൂപ്പ് സ്ഥാപകന്‍ അസിം പ്രേംജിയും ആത്മീയ ഗുരു ജഗ്ഗി വാസുദേവും പ്രഭാഷകരാണ്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.