മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ പത്ത് ഷട്ടറുകള്‍ മുന്നറി യിപ്പില്ലാതെ തമിഴ്നാട് തുറന്നു.നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ പത്ത് ഷട്ടറുകള്‍ മുന്നറി യിപ്പില്ലാതെ തമിഴ്നാട് തുറന്നു.നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നര യോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. ഇതോടെ വഞ്ചിക്കാട്, വികാസ് നഗര്‍, ആറ്റോരം, കടശ്ശിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.
മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് സ്പില്‍വെ ഷട്ടറുകള്‍ തുറന്നതെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്ക ന്‍ഡില്‍ 8000 ഘനയടി വെളളമാണ് ഒഴുക്കിവിട്ടത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതും ജനങ്ങളില്‍ ആശങ്കയിലാഴ്ത്തി. വെളളം കയറിയതോ ടെ കാര്‍ഷിക ആവശ്യങ്ങള്‍ ക്കായി സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പുകള്‍ അടക്കം ഒഴുകി പോയി.
പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നുവിടുന്ന വെളളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. രാവിലെയോടെ അഞ്ച് ഷട്ടറുകള്‍ അടച്ചു.പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി യിട്ടുണ്ട്. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുളളത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നുവിടരുതെന്ന് നേരത്തെ തന്നെ കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാത്രിയില്‍ ജലനിരപ്പ് വീണ്ടും 142 അടിയില്‍ എത്തിയതോടെ തമിഴ്‌നാട് രണ്ടു ഷട്ടറുകള്‍ ഉയര്‍ ത്തിയിരുന്നു.പകല്‍ സമയത്ത് ജലനിരപ്പ് ക്രമീകരിക്കാമെന്നിരിക്കെ യാണ് തമിഴ്‌നാടിന്റെ നടപടി.
അതേസമയം, ജലനിരപ്പ് താഴ്ത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ക്ക് കേരളം കത്ത് അയച്ചു. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്ന് ചീഫ് സെക്രട്ടറി അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.