കേസ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ശ്രമിച്ചതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കി
മാനന്തവാടി: വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍. കേ സ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ശ്രമി ച്ചതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കി. ഫെബ്രു വരി 17 ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനംവകുപ്പിന് കൈമാറിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല.
വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്‍, ആന്റോ എന്നി വര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോ ചന നടന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫെബ്രുവരി 17ന് ഇക്കാര്യ ങ്ങള്‍ ചൂണ്ടിക്കാണിച്ച് വനംവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
2020 ഒക്ടോബര്‍ 24ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികള്‍ വനംകൊ ള്ള നടത്തിയത്. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി ഫോറസ്റ്റ് റേ ഞ്ച് ഓഫീസര്‍ പെരുമ്പാവൂരിലെ തടിമില്ലില്‍ നിന്ന് മരങ്ങള്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഫെബ്രു വരി 13ന് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ വിങ്ങിന്റെ ചുമതല കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജന്‍ ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായി രുന്നു സാജന്റെ നിയമനം.
തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സാജന്‍ കേസിന്റെ വകുപ്പുകള്‍ മാറ്റി എഴുതാന്‍ മേപ്പാടി ഫോറ സ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ സമീറിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് സമീര്‍ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാന്‍ സാജന്‍ ശ്രമിച്ചെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ തുടര്‍ന്ന് സാജന്റെ അടുത്ത സുഹൃത്തും ധര്‍മ്മടം സ്വദേശിയുമായ മാ ദ്ധ്യമ പ്രവര്‍ത്തകനും ചാനലും നിരപരാധിയായ സമീറിനെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍ കി. തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അന്വേഷണം നടത്തിയത്.
കേസ് അട്ടിമറിക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഇടനിലക്കാരായതും നിരപരാധിയായ ഉദ്യോഗസ്ഥനെ വേട്ടയടിയതും കാണിച്ച് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി ഉ ണ്ടായില്ല. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ്കുമാറിന്റെ റിപ്പോര്‍ട്ടില്‍ നടപടിയെടു ക്കാത്തതിന് പിന്നില്‍ മന്ത്രിതല ഇടപെടല്‍ നടന്നെന്നാണ് സൂചന.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.