കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ ധനസ്രോതസ്സുകളും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു
തിരുവനന്തപുരം : കോവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ വിടവ് ഉണ്ടാവാതെ നോക്കണ മെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കണ്ടെത്തുന്ന തിന് എല്ലാ ധനസ്രോതസ്സുകളും ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഒന്നാം തരംഗം വന്നപ്പോള്‍ രണ്ടാം തരംഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ മൂന്നാം തരം ഗത്തെക്കുറിച്ചു പറയുന്നു. അതിനു ശേഷവും തരംഗം ഉണ്ടാവുമോ എന്നു ഭയക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയില്‍ ഉണ്ടാവുമെന്നാണ്. ഈ സാഹചര്യത്തി ല്‍ ഡിജിറ്റല്‍ പഠനം തുടരേണ്ടിയിരിക്കുന്നു. സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും കണക്ടിവിറ്റി കൂട്ടാ നും സര്‍ക്കാര്‍ ശ്രമമുണ്ടാകും. കെഎസ്ഇബി, കേബിള്‍ നെറ്റ്വര്‍ക്ക് എന്നിവരുടെ സഹായം സ്വീകരി ച്ച് കണക്ടിവിറ്റി ഉറപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. വ്യാഴാഴ്ചയാ ണ് യോഗം ചേരും. കേരളം മുഴുവന്‍ കണക്ടി വിറ്റി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സമൂഹ ത്തിലെ ഒരു വിഭാഗം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായ ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ് ടോപ് തുടങ്ങിയവ വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. അതിനാവശ്യമായ സ്രോതസ്സുകള്‍ ഒരുമി പ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. പാഠപുസ്തകം പോലെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണം ആവശ്യമാണ്. അതിനു സാധ്യമായതെല്ലാം ചെയ്യും- മുഖ്യമന്ത്രി വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.