മുട്ടില്‍ മരം മുറി കേസിന്റെ അന്വേഷണ സംഘത്തിലേക്ക് ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും ഉള്‍പ്പെടുത്തി. വനം മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.
തിരുവനന്തപുരം : മുട്ടില്‍ മരം മുറി കേസിന്റെ അന്വേഷണ സംഘത്തിലേക്ക് ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും ഉള്‍പ്പെടുത്തി. ഉത്തര മേഖ ലയിലെ അന്വേഷണത്തിന്റെ പൂര്‍ണ ചുമതലയോ ടെയാണ് നിയമനം. വനം മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. അന്വേഷണത്തി ല്‍ നിന്ന് ഡി.എഫ്.ഒയെ മാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.
കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനെ സംസ്ഥാന വ്യാപകമായി മരം മുറി അന്വേഷിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍, എറണാകുളം ജില്ലയുടെ അന്വേഷണ ചുമതല നല്‍ കി ആദ്യം നിയമിച്ചിരുന്നു. മരംമുറി അന്വേഷിക്കാന്‍ നിയോഗിച്ച അഞ്ച് സംഘത്തില്‍ ഒരു സംഘ ത്തിന്റെ തലവന്‍ ധനേഷ് കുമാറായിരുന്നു. എന്നാല്‍ വനം വകുപ്പിന്റെ ഉന്നതതലത്തില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് ഇന്ന് പൊടുന്ന നെയാണ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയത്.
മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു ധനേഷ് കുമാര്‍. അന്വേഷണ സംഘത്തില്‍ നിന്ന് ധനേഷ് കുമാറിനെ മാറ്റിയത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് വനംമന്ത്രി നേരിട്ട് ഇടപെട്ടത്. ഉത്തരമേഖല അന്വേഷ ണത്തിന്റെ പൂര്‍ണ ചുമതലയോടെയാണ് ഡി.എഫ്.ഒയ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.