കേസുമായി ബന്ധപ്പെട്ട പരാതി, എഫ്ഐആര്‍, മഹസര്‍ എന്നിവയുടെ പകര്‍പ്പ് ഇതുവരെ ശേഖരിച്ച വിവരങ്ങ ളുടെ വിശദാംശങ്ങളും നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് വനം വകുപ്പിനോ ട് ആവശ്യപ്പെട്ട്
കോഴിക്കോട് : മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധി ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേ ഷണം നടത്തുന്നു. ഇത് സംബന്ധിച്ച് വനം വകുപ്പിന് എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കി. മുട്ടില്‍ മരംമുറിയുടെ വിശാദംശങ്ങള്‍ ആവശ്യപ്പെട്ടാണ് ഇഡി കത്ത് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരാതി, എഫ്ഐആര്‍, മഹസര്‍ എന്നിവയു ടെ പകര്‍പ്പ് ഇതുവരെ ശേഖരിച്ച വിവരങ്ങ ളുടെ വിശദാംശങ്ങളും നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് വനം വകുപ്പിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.
എന്നാല്‍ കത്തുനല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരോ വനംവകുപ്പോ ഇതില്‍ തീരുമാനം എടുത്തി ട്ടില്ല.എന്‍ഫോഴ്സ്മെന്റിന് വിശദാംശങ്ങള്‍ നല്‍കുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനം കൂടി വരട്ടേ യെന്നാണ് വനംവകുപ്പിന്റെ നിലപാട്.
അതേസമയം മുട്ടില്‍ മരംകൊള്ളയെ കുറിച്ച് മുന്‍ വനം മന്ത്രി കെ. രാജുവിന് അറിയാമായി രുന്നു വെന്ന് വെളിപ്പെടുത്തല്‍. മരം മുറിക്കല്‍ തടഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാകു മെന്ന് മുന്‍ മന്ത്രിയെ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പ്രതി റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി കുറ്റപ്പെടുത്തി. സ്വകാര്യ മാധ്യമത്തോടാണ് ഈ വെളിപ്പെ ടുത്തല്‍ നടത്തിയത്.
കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലില്‍നിന്ന് മുറിച്ചുകടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുമ്പോള്‍ അത് കള്ളപ്പണം ആയേക്കുമെന്ന ധാരണയുടെ അടിസ്ഥാന ത്തിലാണ് ഇ.ഡി.യുടെ നീക്കം. കത്തിന് വനംവകുപ്പ് മറുപടി നല്‍കാതിരിക്കുന്ന പക്ഷം ഇ.ഡി. നിയമപ രമായി നീങ്ങിയേക്കും. അങ്ങനെയെങ്കില്‍ ഇ.ഡി. നോട്ടീസ് നല്‍കാനും സാധ്യതയുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.