തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെതിരെ കെ.എം.ഷാജിയുടെ രൂക്ഷമായ പ്രതികരണം. വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണ്. അഴീക്കോട് ഞാന്‍ ജയിക്കും, അതു കൊണ്ടാണ് ഇത്തരം റെയ്ഡുകള്‍ -ഷാജി മാധ്യമങ്ങളോട് പറഞ്ഞു
കോഴിക്കോട് : കെ.എം. ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന രാത്രി 11.30 ഓടെ പൂര്‍ത്തിയായി. തനിക്കെതിരെ നടന്നത് ആസൂത്രിതമായ വേട്ടയാടലെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പകപോക്കുകയാണ്. അഴീക്കോട് ഞാന്‍ ജയിക്കും, അതു കൊണ്ടാണ് ഇത്തരം റെയ്ഡുകള്‍. എല്ലാ രേഖകളും ഉള്ളതിനാലാണ് പണം വീട്ടില്‍ സൂക്ഷിച്ചത്. പിടിച്ചെടുത്ത പണത്തിന്റെ രേഖ ഏത് ഏജന്‍സിക്ക് മുന്നിലും ഹാജരാക്കാം. തന്നെ കുടുക്കാനുള്ള നീക്കത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും കെ.എം.ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും തന്നെ പൂട്ടാന്‍ പിണറായിക്ക് കഴിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഏഴ് മണിക്കാണ് കെ.എം. ഷാജിയുടെ വീടുകളില്‍ പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.