Home

‘മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയത് കേസ് ഒത്തുതീര്‍പ്പാക്കാന്‍’ ; കള്ളപ്പണക്കേസില്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ്

കൊടകര കുഴല്‍പ്പണ കേസുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതെന്ന് പ്രതിപക്ഷ നേതാ വ് വിഡി സതീശന്‍ അദ്ദേഹം

കാസര്‍കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെ ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട തെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒരു സുപ്രഭാതത്തില്‍ പെ ട്ടെന്ന് അന്വേഷണം നിര്‍ത്തിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ മൂന്ന് മാസം എടുത്തുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസ് ഒ ത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണെന്നും ഇതിനാണെങ്കില്‍ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോവാ മായിരുന്നുവെന്നും വിഡി സതീശന്‍ ആരോപി ച്ചു. ഡല്‍ഹിയില്‍ കേരളത്തിലെ പ്രശ്‌നങ്ങളെക്കു റിച്ചുള്ള ചര്‍ച്ച നടന്നിട്ടില്ല. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും വിലപേശാനുമാണ് മുഖ്യമന്ത്രി ഡല്‍ഹി ക്ക് പോയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായങ്ങളൊന്നും ഉണ്ടാവുന്നില്ല. കേസ് ഒതുക്കലിന്റെ തിരക്കിലാണ് സര്‍ക്കാരെ ന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

വാക്‌സിനുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയെ കണ്ടിട്ടില്ല. കോവിഡില്‍ പ്രവാസികള്‍ മരിച്ചതിന് കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തില്ല. ജിഎസ്ടി തുടങ്ങി ഇന്ന് കേരളം നേരിടുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്തിട്ടില്ല. ആളുകളെ കബളിപ്പിക്കുകയാണ് ചെയ്തത്- അദ്ദേഹം ആരോപിച്ചു.

കൊടകര കുഴല്‍പ്പണക്കേസില്‍ ഗൂഢാലോചന നടത്തിയ യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ ക്കൊണ്ടു വരാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ യുള്ള ആളുകള്‍ക്ക് കുഴല്‍പ്പണവുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഘപ രിവാറുമായി ബന്ധപ്പെട്ട ആളുകളാണ് പണം കൊണ്ടുവന്നതും കൊടുക്കാന്‍ ഉദ്ദേശിച്ചതെന്നുമുള്ള തെളിവുകള്‍ കിട്ടിയിട്ടും സാധാരണ ഹൈവെ റോബറിയ്ക്കപ്പുറത്തേക്ക് പോകാതിരിക്കാനുള്ള പ്രത്യേ ക ശ്രദ്ധാണ് പൊലീസും സര്‍ക്കാരും ചെലുത്തുന്നത് എന്ന അദ്ദേഹം കാസര്‍കോട് ആരോപിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.