മുഖ്യമന്ത്രി ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കട്ടെ എന്നും സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താത്പര്യ മില്ലെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ സാഹചര്യമില്ലാത്തതിനാല്‍ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവര്‍ണര്‍
ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമന വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കട്ടെ എന്നും സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താ ത്പര്യമില്ലെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ സാഹചര്യമില്ലാത്തതിനാല്‍ പദവിയില്‍ തുടരാന്‍ ആഗ്ര ഹിക്കുന്നില്ലെന്ന് വ്യക്ത മാക്കിയിരിക്കുകയാണ് ഗവര്‍ണര്‍.തന്നെ മുന്‍നിര്‍ത്തി അനധികൃത നിയമനങ്ങ ള്‍ നടത്തേണ്ട. സര്‍വ്വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്നതിന് കൂട്ട് നില്‍ക്കി ല്ലെ ന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സിലര്‍ സ്ഥാനം റദ്ദാക്കി സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാം. ഏറ്റുമുട്ടല്‍ വേണ്ടത്തത് കൊണ്ടാണ് ചാന്‍സിലര്‍ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് പരിപൂര്‍ണ്ണ ഉറപ്പ് ലഭിക്കണം. അല്ലാത്തപക്ഷം ചാന്‍സിലര്‍ പദവി ഒഴിയുമെന്ന തന്റെ നിലപാട് പുനഃ പരിശോധിക്കില്ലെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ആഗ്രഹമില്ലാത്തതിനാലാണ് ചാന്‍സലറായി ഇരിക്കാന്‍ താത്പര്യമി ല്ലെന്ന് അറിയിക്കുന്നത്. ചാന്‍സലര്‍ എന്നത് എന്റെ ഭരണഘട നാപരമായ ചുമതലയല്ല. അത് എനിക് തന്നിട്ടുള്ള ഒരു പദവി മാത്രമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി വളരെ വേദനയോടെയാണ് ഇതെല്ലാം ക ണ്ടുകൊണ്ടിരിക്കുന്നത്. കോടതി യില്‍ ഞാനാണ് ഉത്തരം പറയേണ്ടത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ ഉടന്‍ ഒപ്പിടാം’,-ഗവര്‍ണര്‍ പറഞ്ഞു.
ശങ്കരാചാര്യ സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ നിയമനത്തിലെ അതൃപ്തിയും അദ്ദേഹം അറി യിച്ചു. എഴ് പേരില്‍ നിന്ന് വൈസ്ചാന്‍സലറാക്കാന്‍ ഒരാളുടെ പേര് മാത്രമാണ് തന്റെ മുന്നില്‍ എത്തി യത്. മറ്റ് ആറ് പേരും പരിഗണിക്കാന്‍ പ്രാപ്തരല്ലെന്നാണ് തനിക്ക് നല്‍കിയ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇനിയും ഇക്കാര്യ ങ്ങള്‍ സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.