Kerala

മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാ ലോചനയുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി ഡ ന്റ് ശബരീനാഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്കോണ്‍ഗ്രസ് സം സ്ഥാന വൈസ് പ്രസിഡന്റ് ശ ബരീനാഥന്‍ അറസ്റ്റില്‍. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അന്വേ ഷ ണവുമായി ബന്ധപ്പെട്ട് ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

ശബരിനാഥന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുക യായിരുന്നു. രാവിലെ 10.30 ഓടെയാണ് ശംഖ്മുഖം എസിപി ഓഫീസില്‍ ശബരീനാഥന്‍ എത്തിയത്. ഇന്നലെ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

വിമാനത്തില്‍ പ്രതിഷേധം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെ ന്ന് ശബരിനാഥന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോ ള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേ ധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിച്ചത്. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെ ജനാധിപ ത്യ മര്യാദകള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില്‍ സമാധാനപരമായി നടന്ന പ്രതിഷേധത്തെ വളച്ചൊടിച്ച് വധശ്രമമാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസടുത്തതിലൂടെ സര്‍ക്കാരിന്റെയും സിപി എമ്മിന്റെയും ഭീരുത്വമാണ് വ്യക്തമാകുത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേ റ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് മൂന്നാ ഴ്ച്ചത്തേക്ക് ഇന്‍ഡിഗോ കമ്പനി വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ അത് മതിയായ ശിക്ഷയല്ലെന്നും ശബരിനാഥന്‍ പറഞ്ഞു.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

24 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.