Home

മുഖ്യമന്ത്രിയുടെ വിമര്‍ശനം ; സ്വപ്ന സുരേഷിനെ പിരിച്ചുവിട്ട് എച്ച്ആര്‍ഡിഎസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്. സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും എന്നാ ല്‍ സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.

പാലക്കാട് :സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്. സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പിരി ച്ചുവിട്ടതായും എന്നാല്‍ സ്ത്രീശാ ക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും എച്ച്ആര്‍ഡിഎസ് സെ ക്രട്ടറി അജികൃഷ്ണന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.

സ്വപ്ന സുരേഷിന് സംഘപരിവാര്‍ ബന്ധമുള്ള ഒരു സ്ഥാപനം ചെല്ലും ചെലവും കൊടുത്ത് സംരക്ഷി ക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നട ത്തിയ ആരോപണത്തെത്തുട ര്‍ന്നാണ് നടപടിയെന്ന് അജി കൃഷ്ണന്‍ പറഞ്ഞു.സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ ഇരയായി മാറിയിരിക്കുകയാണ് എച്ച്ആര്‍ഡിഎസ്.

സ്വര്‍ണക്കടത്തുകേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കറെ ജയില്‍ മോചിതനായപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവ ദിച്ചു. ഇതിനാല്‍ സ്വപ്നയ്‌ ക്കൊരു ജോലി നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരില്‍ എച്ച്ആര്‍ഡിഎസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ കേസി ലെ മുഖ്യപ്രതിയായ ശിവശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷി ക്കുന്നുവെന്നും എച്ച്ആര്‍ഡിഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പാലക്കാട് ആസ്ഥാനമായ എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.സ്വര്‍ണക്കടത്ത് കേസി ല്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12നാണ് സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.