Home

മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത് ; മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രം : ചെന്നിത്തല

ഇതെല്ലാം മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും വനം കൊ ള്ള നടത്തി കോടികളുടെ തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, അതെല്ലാം മറയ്ക്കാനാണ് ആവശ്യമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ് നേതാ വ് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി യുടെ പ്രതികരണത്തില്‍ ശക്തമായി വിയോജിക്കുന്നു. മരംമുറി വിവാദത്തില്‍ നിന്ന് വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വനംകൊള്ളക്കാരെ രക്ഷി ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. അദ്ദേഹം ഓട് പൊളിച്ച് രാഷ്ട്രീയത്തില്‍ വന്ന തല്ല. ആളുകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേ ളനം കേള്‍ക്കാന്‍ ഇരിക്കുന്നത് കോവിഡിന്റെ വിവരങ്ങള്‍ അറിയാനാണ്.എന്നാല്‍ മുഖ്യമന്ത്രി ഇത് ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതാണോ ഇതെന്ന് പിണറായി വിജയന്‍ ചിന്തിക്കണം. സമ ചിത്തതയുടെ പാതയാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മന സ്സിലാക്കി വേണം മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. വിദ്യാഭ്യാസ കാലത്ത് നടന്ന സംഭവങ്ങള്‍ ചിക ഞ്ഞെടുത്ത് പറയേണ്ട ഒരു സ്ഥിതിവിശേഷവും ഇപ്പോള്‍ ഇവിടെ ഇല്ല. പിണറായി വിജയന്റെ യഥാ ര്‍ത്ഥ മുഖമാണ് വാത്താസമ്മേളനത്തില്‍ പുറത്തുവന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തന്നെ മുഖ്യമന്ത്രി ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.