ഐജി കെ ലക്ഷ്മണ പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും കോണ്‍ഫറന്‍സ് ഹാളില്‍ സീറ്റ് നല്‍കിയില്ല.ഓണ്‍ലൈനായി പങ്കെടുത്താല്‍ മതിയെന്നായിരുന്നു ഉന്നത ഉദ്യോഗ സ്ഥര്‍ നല്‍കിയ നിര്‍ദേശം. ഇതേത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫിസിലിരുന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്നതില്‍നിന്ന് ഐജി കെ ലക്ഷ്മണിനെ ഒഴിവാക്കി.പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കി ലും കോണ്‍ഫറന്‍സ് ഹാളില്‍ സീറ്റ് നല്‍കിയില്ല.ഓണ്‍ലൈനായി പങ്കെടുത്താല്‍ മതിയെന്നായിരു ന്നു ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം. ഇതേത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ അദ്ദേഹ ത്തിന്റെ ഓഫിസിലിരുന്ന് ഓണ്‍ലൈനായി യോ ഗത്തില്‍ പങ്കെടുത്തു.
പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ല ക്ഷ്മണിന് അടുത്ത ബന്ധം ഉള്ളതായും കേസില്‍ വഴിവിട്ട് ഇടപ്പെട്ടതായും ആരോപണം ഉയര്‍ന്നി രുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണം നേരിടുന്ന വിവാദ കേസുകളുടെ പശ്ചാത്ത ലത്തിലാ യിരുന്നു യോഗം ചേര്‍ന്നത്. എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കോവിഡ് ഡ്യൂട്ടിയില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച പൊലീസ് സേനയെ പ്രകീര്‍ത്തിച്ച ശേഷമാണ് അടുത്തിടെ ഉണ്ടായ ചില ആക്ഷേപ ങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്. ഇത്തരം ചില സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് മൊത്തത്തില്‍ കളങ്കം ചാര്‍ത്തുന്നതായും അദ്ദേഹം ഓര്‍മ്മി പ്പിച്ചു. കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗ ത്തെത്തി.പൊലീസ് ഉദ്യോഗസ്ഥര്‍ അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂ ണിഫോമില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.പൊലീസ് ഉദ്യേ ാഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാ ര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെ ന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊലീസുകാര്‍ ഹണി ട്രാപ്പില്‍പ്പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അഴിമതിക്കാരായ ചിലര്‍ സേനയി ലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ലോക്ഡൗണ്‍ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സ്ത്രീധന പീഡന പരാതികളില്‍ കര്‍ശന നടപടി വേണമെന്നും കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മോന്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതി നിടെയാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്. ഓണ്‍ലൈന്‍ യോഗത്തില്‍ എസ്എച്ച്ഒ മുതല്‍ ഡിജിപിമാര്‍ വരെ ഉള്ളവര്‍ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.