Breaking News

കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് കേന്ദ്രമന്ത്രിയുടെ മകന്‍;രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു,എട്ട് പേരുടെ നില ഗുരുതരം, നാളെ രാജ്യവ്യാപക പ്രക്ഷോഭം

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയു ടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു.ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവ രെയും ഉടന്‍ അറസ്റ്റ് ചെ യ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ.ദര്‍ശന്‍ പാല്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രി യുടെ വാഹനവ്യൂഹം ഇടിച്ചുകയറി രണ്ട് കര്‍ ഷകര്‍ കൊല്ലപ്പെട്ടു.ഇതില്‍ ഒരാള്‍ മരിച്ചത് കേന്ദ്രമ ന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയുടെ വെടിയേറ്റാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പി ന്നാലെയുണ്ടായിരുന്നു.ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യണ മെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ.ദര്‍ശന്‍ പാല്‍ പ്രതികരിച്ചു.

നാളെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു. ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധി ക്കാനാണ് ആഹ്വാനം. ബിജെപി കര്‍ഷകരു ടെ കൊലയാളികളാണെന്ന് കിസാന്‍ ഏകതാ മോര്‍ച്ച ട്വിറ്ററിലൂടെ ആരോപിച്ചു.കേന്ദ്രമന്ത്രിയുടെ പരിപാടിക്ക് എതിരെ പ്രതിഷേധിക്കാന്‍ എത്തിയ കര്‍ ഷകര്‍ക്ക് നേരെയാണ് മന്ത്രിയുടെ മകന്‍ ആശിഷ് ഓടിച്ചിരുന്ന വാഹനം പാഞ്ഞുകയറിയത്. എ ന്നാല്‍, തന്റെ മകനല്ല വാഹനമോടിച്ചതെന്നും കര്‍ഷകരുമായുണ്ടായ സംഘര്‍ഷത്തില്‍ തന്റെ ഡ്രൈവറും ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്നും അജയ് മിശ്ര പറഞ്ഞു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധി ക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചി രുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കി യ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ വന്‍ തോതില്‍ ഉന്തും ത ള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിജെ പി നേതാക്കളുടെ വാഹനങ്ങള്‍ കര്‍ഷകര്‍ കത്തിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.