Kerala

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പരിശോധന ഫലം നെഗറ്റീവ്

കോവിഡ്​ നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്​. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്​. കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതി​നെ തുടർന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ പോയത്.
നിരീക്ഷണത്തിലുള്ള മന്ത്രിമാരായ വി.എസ്​. സുനിൽ കുമാറിന്റെയും എ.സി. മൊയ്​തീന്റെയും ഇ.പി. ജയരാജ​ന്റെയും പരിശോധന ഫലം നെഗറ്റീവാണെന്ന്​ റിപ്പോർട്ട്​ ​വന്നിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ച മലപ്പുറം കലക്​ടറുമായി സമ്പർക്കത്തിലായതിനെ തുടർന്നാണ്​ മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നത്.
കരിപ്പൂർ വിമാന അപകടത്തെ തുടർന്ന്​ വിമാനത്താവളം സന്ദർശിച്ചപ്പോൾ കലക്​ടറുമായി ഇവർ സമ്പർക്കത്തിൽ വന്നിരുന്നു. കലക്​ടർ, സബ്​ കലക്​ടർ, ഗൺമാൻമാർ അടക്കം 22 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മലപ്പുറം എസ്‌പി ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.