Home

മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ മൊഴി; സുപ്രീം കോടതിക്കു കൈമാറാമെന്ന് ഇഡി

സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍ ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനു മെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീ രുമാനം.

കൊച്ചി : സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തി നുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. സ്വപ്നയുടെ രഹസ്യ മൊഴിയാണ് നല്‍കുക. ജൂണ്‍ 6നും 7നുമാണ് സ്വപ്ന മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.

സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും എം ശിവശങ്കറു മുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് സ്വപ്ന രഹസ്യമൊഴി നല്‍കിയി രുന്നത്. ഇത് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് രഹസ്യമൊഴി സു പ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഈ വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. സ്വര്‍ ണം, ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യ മന്ത്രിക്കും കുടുംബത്തിനുമുള്‍പ്പെടെയുള്ള പങ്ക് തെളിയിക്കുന്ന സ്വപ്ന സുരേഷിന്റെ നിര്‍ണായക വെളി പ്പെടുത്തലുകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കാം എന്നാണ് ഇഡി പറഞ്ഞത്. ഗുരുതരമായ ആരോപ ണങ്ങള്‍ ഉള്ളതുകൊണ്ട് ഇത് പരസ്യപ്പെടുത്തരുതെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി യിരുന്നു. ഈ സാഹചര്യത്തില്‍ രഹസ്യമൊഴി മുദ്രവെച്ച കവറില്‍ മാത്രമേ സുപ്രീം കോടതിയില്‍ ഹാജരാക്കൂ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.