Home

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ; അധ്യാപകന് സസ്പെന്‍ഷന്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അ ധ്യാപകന് സസ്‌പെന്‍ഷന്‍.മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെതി രെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ട ന്നൂ ര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാ വായ അധ്യാപകന് സസ്‌പെന്‍ഷന്‍. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെതി രെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഫര്‍സിന് മജീദിന് എതിരെ ഇന്ന ലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഫര്‍സിനെ 15 ദി വസത്തേ ക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേ ധം ഉണ്ടായ ഉടനെത്തന്നെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഫര്‍സിന്റെ സര്‍വീസ് ബുക്ക്, ഹാജര്‍ രജിസ്റ്റര്‍ തുടങ്ങിയവ പരിശോധിക്കുമെന്നും വേണ്ടി വന്നാല്‍ സസ്‌പെന്‍ഷന്‍ നീട്ടുമെന്നും ഡിഡിഇ പറഞ്ഞു.

ഇതിനിടെ ഫര്‍സിനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപെട്ട് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്‌കൂളിലേക്ക് രാവിലെ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സ്‌കൂളിന് മുന്നില്‍ പൊലീ സ് തടഞ്ഞു. എന്നാല്‍ ഫാര്‍സിന്റെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് ത ന്നെ ഏതെങ്കിലും തരത്തിലുള്ള വകുപ്പ്തല നടപടിക്ക് സാധ്യത ഇല്ലെന്നുമാണ് വിവരം.

ഇന്നലെ വൈകീട്ട്, മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാ നത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എ ന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി സുനീത് കുമാര്‍ ഒളിവിലാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.