Home

ദുരഭിമാനക്കൊല: ദമ്പതികളെ സഹോദരന്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്.

തഞ്ചാവൂര്‍ : മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വിരുന്നിന് വിളിച്ചുവരുത്തി വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് നാടിനെ നടുക്കിയ ദുരഭി മാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ, വി മോഹന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ യാണ് വിരുന്ന് നല്‍കാനെന്ന് പറഞ്ഞു വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യ യെയും മോഹനെയും ശക്തിവേലും ബന്ധു രഞ്ജിത്തും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരു ന്നു.

രണ്ട് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതി കള്‍ ഒളിവില്‍ പോയിരിക്കുകയാണ്.അഞ്ച് ദിവസം മുന്‍പായിരുന്നു ശരണ്യയും മോഹനും വിവാ ഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയാണ് ശരണ്യ. 31 വയസുള്ള മോഹ നും 22കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രി യില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്‌സായ ശരണ്യ കുറച്ച് കാലം മുന്‍പാണ് ആശുപത്രി യില്‍ ജോലിക്കെത്തിയത്.

ശരണ്യ വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കടുത്ത രീതിയില്‍ ഈ വിവാഹത്തെ എതി ര്‍ത്തു. സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്‌തേ തീരൂ എന്ന് വാശിപിടിച്ച കു ടുംബത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാന്‍ തീരു മാനിച്ചു. ഇരുവരും ചെന്നൈയില്‍ വെച്ച് ജൂണ്‍ 9നാണ് വിവാഹിതരായി.

വിവാഹിതരായ വിവരം അറിഞ്ഞ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചു വെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ അഭ്യര്‍ത്ഥിച്ചു.ചോളപുരത്തെ സ്വന്തം വീട്ടില്‍ത്തന്നെ കഴി യാമെന്നും, തിരികെ വരണമെന്നുമാണ് ശക്തിവേല്‍ ഇരുവരോടും പറഞ്ഞത്. സന്തോഷത്തോടെ വീട്ടിലേക്ക് വന്ന ഇ രുവരും വീട്ടുവളപ്പിലേക്ക് കാല്‍കുത്തിയതും ശക്തിവേലും ബന്ധുവും വടിവാളു മായി എത്തി വെട്ടുകയായിരുന്നു.

ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ശരണ്യയുടെയും മോഹ ന്റെ യും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോ ര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.