Home

മുകേഷ് അംബാനിയുടെ ഇളയ മകന്‍ വിവാഹിതനാകുന്നു; വധു നര്‍ത്തകി രാധിക മെര്‍ച്ചന്റ്

മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യ കാല സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റ് ആണ് വധു.വ്യവസായി വീരന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി വിവാഹിതനാ കുന്നു. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെര്‍ചന്റ് ആണ് വധു. വ്യവസായി വീരന്‍ മെ ര്‍ച്ചന്റിന്റെ മകളാണ് രാധിക.

അംബാനി കുടുംബമാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും തമ്മിലു ള്ള വിവാഹനിശ്ചയം രാജ സ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തി ല്‍ നടന്നു. കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങില്‍ സം ബന്ധിച്ചത്. വിവാഹ തിയതി പ്രഖ്യാപിച്ചിട്ടില്ല.വിവാഹം അടുത്ത മാസങ്ങളില്‍ തന്നെ നടക്കുമെന്നാണ് അം ബാനി ഗ്രൂപ്പ് പുറത്തു വിട്ട വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചത്.

വര്‍ഷങ്ങളായി സുഹൃത്തുക്കളാണ് ആനന്ദും രാധികയും. ഒരുമിച്ചുള്ള യാത്ര തു ടങ്ങുന്ന ഇരുവര്‍ക്കുമാ യി രണ്ടുപേരുടെയും കുടുംബങ്ങള്‍ എല്ലാവരുടെയും അനുഗ്രഹവും ആശംസകളും തേടുകയാണെ ന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെടുന്നു.

രാജസ്ഥാനിലെ നാഥദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വ്യാഴാഴ്ചയായിരുന്നു വിവാഹ നിശ്ചയം. ക ല്യാണ തീയതി പ്രഖ്യാപിച്ചിട്ടില്ല. വിവാഹ പ്രഖ്യാപനത്തിന് മാസ ങ്ങള്‍ക്ക് മുന്‍പ് ജൂണില്‍ മുംബൈയി ലെ ജിയോ വേള്‍ഡ് സെന്ററില്‍ വച്ച് രാധികയുടെ അരങ്ങേറ്റം സംഘടിപ്പിച്ചിരുന്നു. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയുമാണ് ഇതിന് നേതൃത്വം കൊടുത്തത്. ക്ലാസിക്കല്‍ ഡാന്‍സറായ രാധികയുടെ വേ ദിയിലെ ആദ്യ പരിപാടിയായിരുന്നു ഇത്.

എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയാണ് രാധികയുടെ അച്ഛന്‍ വീരന്‍ മെര്‍ച്ചന്റ്. രാധികയും ആനന്ദും തമ്മില്‍ വര്‍ഷങ്ങളായി അറിയാം. അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ആനന്ദ് ഉപ രിപഠനം പൂര്‍ത്തിയാക്കിയത്. രാധിക ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. റി ലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ ഊര്‍ജ്ജ ബിസിനസിന്റെ നേതൃത്വം വഹിക്കുന്നതിന് മുന്നോടി യാ യുള്ള പരിശീലനത്തിലാണ് ആനന്ദ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.