തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
ബാര്‍ജിലെ സേഫ്റ്റി ഓഫീസറായിരുന്നു അര്‍ജുന്‍. ഇന്ന് രാവിലെയാണ് കുടുംബത്തിന് ഇത് സം ബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. വയനാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റു മറ്റ് മലയാളികള്‍.
ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് ബാര്‍ജ് കടലില്‍ മുങ്ങി മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചത്. കാണാതായവരുടെ കൂട്ടത്തിലും മലയാളികളു ണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേ ഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാര്‍ ജിന്റെ ക്യാപ്റ്റന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യാപ്റ്റനെതിരെ പൊലിസ് കേസെടുത്തു.
മുംബൈ തുറമുഖത്തു നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പി 305 മുങ്ങിയത്. രക്ഷപ്പെട്ട ബാര്‍ജ് എഞ്ചിനിയര്‍ മുസ്തഫിസുര്‍ റെഹ്മാന്‍ ഷേക്ക് നല്‍കിയ പരാതിയിലാണ് ക്യാപ്റ്റന്‍ രാകേഷ് ബല്ലവും ഏതാനും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. ഐപിസി 304(2), 338, 34 തുട ങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പു ലഭിച്ചിട്ടും കാപ്റ്റനും മറ്റ് ഉദ്യോ ഗസ്ഥരും ജീവനക്കാരുടെ ജീവന്‍ രക്ഷിക്കു ന്നതിനുള്ള സംവിധാനമൊരുക്കിയില്ലെന്നാണ് പരാതി.
ബോബെ ഹൈയിലെ ഹീര ഓയില്‍ ഫീല്‍ഡില്‍ നങ്കൂരം വേര്‍പെട്ടതോടെയാണ് ബാര്‍ജ് ഒഴി കിയതും പിന്നീട് മുങ്ങിയതും. ബാര്‍ജില്‍ നിന്ന് ഇതുവരെ 188 പേരെ നേവിയുടെകപ്പലുകള്‍ രക്ഷപ്പെടുത്തി. ഒഎന്‍ജിസിയ്ക്കുവേണ്ടി കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയുടേ താണ് ബാര്‍ജ്. ഓഫ്‌ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന സമയത്താണ് അപകടത്തില്‍പെട്ടത്. നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോ പ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പ ലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തിരച്ചില്‍ നടത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.