ദുബായ് : മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന മസ്കത്തിലേക്കുള്ള 6ഇ 1275, ജിദ്ദയിലേക്കുള്ള 6ഇ 56 എന്നീ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ച് നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചതായി ഇൻഡിഗോ വക്താവ് പറഞ്ഞു.
ഇന്ന് പുലർച്ചെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനം നിലവിൽ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു.
ഇന്ന് ജോൺ എഫ്. കെന്നഡി (ജെഎഫ്‌കെ) വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എഐ119 എന്ന വിമാനം. എന്നാൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും സർക്കാരിന്റെ സുരക്ഷാ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശവും ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്കു തിരിച്ചുവിട്ടതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. എല്ലാ യാത്രക്കാരും ഡൽഹി എയർപോർട്ട് ടെർമിനലിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.