Entertainment

മീര ജാസ്മിന്റെ പുതിയ ചിത്രം ക്വീന്‍ എലിസബത്ത് ; നായകന്‍ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

നരേന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കു ന്ന സൗമ്യനും നിഷ്‌കളങ്കനുമാ യ ഈ കഥാപാത്രം ക്വീന്‍ എലിസബത്തില്‍ ടൈറ്റില്‍ റോളില്‍ അഭി നയിക്കുന്ന മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോള്‍ കൈയ്യടി നേടു മെന്നുറ പ്പാണ്

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്തിലെ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീ സായി. അലക്‌സ് എന്ന മുപ്പത്തിയഞ്ചു വയ സ്സുകാരനായാണ് നരേന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. നരേന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളി ല്‍ നിന്ന് വേറിട്ട് നില്‍ക്കു ന്ന സൗമ്യനും നിഷ്‌കളങ്കനുമായ ഈ കഥാപാത്രം ക്വീന്‍ എലിസബത്തില്‍ ടൈ റ്റില്‍ റോളില്‍ അഭിനയിക്കുന്ന മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോള്‍ കൈയ്യടി നേടുമെ ന്നുറപ്പാ ണ്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മ ല്‍സ്യബന്ധന തൊഴിലാളിയുടെ റോളിന് കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍ക്ക് ശേഷം നരേന്‍ അ ഭിനയിച്ച ചിത്രമാണ് ക്വീന്‍ എലിസബത്ത്. തന്റെ കരിയറില്‍ സംവിധാനം ചെയ്ത സിനിമകളില്‍ നിന്ന് തി കച്ചും വ്യത്യസ്തമായ ഈ ചിത്രം എം.പത്മകുമാര്‍ അണിയറയിലൊരുക്കുമ്പോള്‍ കരിയറിലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് എലിസബത്ത് എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ മീരാ ജാസ്മിന്‍.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫാമിലി ഡ്രാമ,’ക്വീന്‍ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ എം. പ ത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചി ത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ രചന.

മീരാ ജാസ്മിന്‍, നരേന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്,രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോ സഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പ ത്രോസ്, വിനീത് വി ശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവത രിപ്പിക്കുന്നു.

ക്വീന്‍ എലിസബത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സം ഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, എഡിറ്റര്‍ : അഖി ലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാ വ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ്: ജി ത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പ്രൊ മോ സ്റ്റില്‍സ് : ഷിജിന്‍ ജ രാജ്,പോസ്റ്റര്‍ ഡിസൈന്‍:മനു മാമിജോ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.