India

ജോലി വേണോ ;ആമസോൺ വിളിക്കുന്നു ;ഇന്ത്യയിൽ 20000 പുതിയ തൊഴിലവസരങ്ങൾ

പ്രമുഖ ഇ-കൊമേഴ്സ് കമ്ബനി ആമസോണ്‍ ഇന്ത്യ‌, ഉപഭോക്തൃ സേവന മേഖലയില്‍‌ 20,000 ത്തോളം പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചത്തത് .ജോലിക്കെടുക്കുന്നവരുടെ തൊഴില്‍ സമയത്തെ പ്രകടനം നോക്കി, അവരില്‍ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയില്‍ നിലനിര്‍ത്തുമെന്നും കമ്ബനി വ്യക്തമാക്കി. ഹൈദരാബാദ്, പുണെ, കോയമ്ബത്തൂര്‍, നോയ്‌ഡ, കൊല്‍ക്കത്ത, ജയ്‌‍പൂര്‍, ഛണ്ഡീഗഡ്, മംഗളൂരു, ഇന്‍ഡോര്‍, ഭോപ്പാല്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് തൊഴിലവസരം ഉണ്ടാവുക.

ആമസോണിന്റെ വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസിന്റെ ഭാഗമായിരിക്കും അധികം ജോലികളും. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനും ഉണ്ടാകും. ഇമെയില്‍, ചാറ്റ്, സോഷ്യല്‍ മീഡിയ, ഫോണ്‍ എന്നീ മാധ്യമങ്ങളിലൂടെ ഉപഭോക്തൃ സേവനമാണ് ലക്ഷ്യം. മിനിമം പന്ത്രണ്ടാം ക്ലാസ് പാസ് വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് അല്ലെങ്കില്‍ കന്നഡ ഭാഷകളില്‍ പ്രാവീണ്യവും ഈ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെയും ബിസിനസ്സ് ആവശ്യങ്ങളെയും അടിസ്ഥാനമാക്കി, നിലവിലെ താല്‍ക്കാലിക ജീവനക്കാരുടെ ഒരു ശതമാനം വര്‍ഷാവസാനത്തോടെ സ്ഥിരം സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു.

ഇന്ത്യയിലെയും ആഗോളതലത്തിലെയും നീണ്ട അവധിക്കാലത്തിന്റെ ഭാഗമായി അടുത്ത ആറുമാസത്തിനുള്ളില്‍ ഉപഭോക്തൃ ഗതാഗതം ഇനിയും ഉയരുമെന്ന് കണക്കാക്കുന്നതായി ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍ (കസ്റ്റമര്‍ സര്‍വീസ്) അക്ഷയ് പ്രഭു പറഞ്ഞു. സാങ്കേതികവിദ്യ, ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക് ശൃംഖല എന്നിവയില്‍ തുടര്‍ച്ചയായുള്ള നിക്ഷേപങ്ങളിലൂടെ 2025 ഓടെ ഇന്ത്യയില്‍ ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍ പദ്ധതിയിട്ടിരുന്നതായി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഏഴു വര്‍ഷമായി ആമസോണ്‍ ഇന്ത്യയില്‍ 7 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ ലഘൂകരിച്ച ശേഷം ഉല്‍‌പ്പന്നങ്ങളുടെ ഓണ്‍‌ലൈന്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ഈ വര്‍ഷം മെയ് മാസത്തില്‍ വെയര്‍‌ഹൗസിങ്, ഡെലിവറി നെറ്റ്‌വര്‍ക്കിലുടനീളം 50,000 സീസണല്‍ ജോലികള്‍‌ ചേര്‍‌ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.