ദുബൈ: നഗരത്തിൽ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) മിനിബസ് സർവിസ് ആരംഭിക്കുന്നു. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാവുന്ന ബസ് പൂളിങ് സംവിധാനത്തിനാണ് തുടക്കമിടുന്നത്. ഇതിനായി മൂന്ന് പ്രാദേശികവും അന്താരാഷ്ട്രവുമായ കമ്പനികൾക്ക് ആർ.ടി.എ അംഗീകാരം നൽകി.
സിറ്റിലിങ്ക് ഷട്ടിൽ, ഡ്രിവൻബസ്, ഫ്ലക്സ് ഡെയിലി എന്നീ കമ്പനികളുടെ ആപ് വഴിയാണ് മിനിബസുകളിൽ സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. മറ്റ് പൊതുബസ് സർവിസുകളിൽ നിന്ന് വ്യത്യസ്തമായി ഈ ബസുകൾക്ക് നിശ്ചിത റൂട്ടുകളുണ്ടാവില്ല. ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ യാത്രക്കാർ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചായിരിക്കും ഈ ബസിലെ നിരക്ക്.
തുടക്കത്തിൽ ദേരയിൽ നിന്ന് ബിസിനസ് ബേ, ദുബൈ മാൾ, മിർദിഫ്, ദുബൈ ഫെസ്റ്റിവെൽ സിറ്റി തുടങ്ങിയ സെൻട്രൽ ഡിസ്ട്രിക്ട് മേഖലയിലേക്കാണ് യാത്രക്കാരെ എത്തിക്കുക. പതിമൂന്ന് മുതൽ 30 വരെ യാത്രക്കാർക്ക് കയറാവുന്ന മിനിബസുകളാണ് ആർ.ടി.എ ഈ സർവിസിനായി രംഗത്തിറക്കുന്നത്.
ആദ്യഘട്ടത്തിൽ 20 മിനിബസുകൾ ഇതിനായി നിരത്തിലിറക്കും. ഒരു യാത്രക്ക് മാത്രമല്ല, സ്ഥിരം യാത്രക്ക് ആഴ്ച അടിസ്ഥാനത്തിലും മാസാടിസ്ഥാനത്തിലും ഈ ബസുകൾ ആപ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. ആർ.ടി.എ നേരത്തേ ബസ് ഓൺ ഡിമാൻഡ് എന്ന പേരിൽ ചില റൂട്ടുകളിൽ മിനിബസ് സർവിസ് നടത്തുന്നുണ്ട്.
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.