അബുദാബി : സാമൂഹിക വികസനത്തിന് മുന്തിയ പരിഗണന നൽകി യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് (7150 കോടി ദിർഹം) ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) അംഗീകാരം നൽകി. ഉന്നതവിദ്യാഭ്യാസത്തിന് ബജറ്റിന്റെ 15.3% (999 കോടി രൂപ) തുക നീക്കിവച്ചു, ആരോഗ്യം (550.5 കോടി), സാമൂഹിക ക്ഷേമം (895.6 കോടി) സാംസ്കാരികം, കല (128.8 കോടി), ഭവന നിർമാണം (66 കോടി), പൊതുസുരക്ഷ (817.9 കോടി), സാമ്പത്തികം (252.3 കോടി), പൊതുസേവനം (2343.1 കോടി) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾക്കായി വകയിരുത്തിയിരിക്കുന്ന തുക. പൊതുബജറ്റിനെ വിവിധ സർക്കാർ വകുപ്പുകളുടെ ബജറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള കരടു നിയമത്തിനും എഫ്എൻസി അംഗീകാരം നൽകി.
സ്പീക്കർ സഖർ ഗൊബാഷിന്റെ അധ്യക്ഷതയിൽ ചേർന്ന എഫ്എൻസി യോഗം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആരോഗ്യമന്ത്രി അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, ധനമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി തുടങ്ങിയ മന്ത്രിമാരും പങ്കെടുത്തു. വരവും ചെലവും തുല്യമായി കണക്കാക്കിയാണ് ബജറ്റ് പാസാക്കിയിരിക്കുന്നതെന്ന് അൽ ഹുസൈനി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്. വികസന, സാമ്പത്തിക, സാമൂഹിക പദ്ധതികളെ പിന്തുണയ്ക്കുന്ന ബജറ്റ് സമ്പദ് വ്യവസ്ഥയുടെ കരുത്തും വിഭവങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർവാൻ ഉബൈദ് അൽ മുഹൈരി, മീര സുൽത്താൻ അൽ സുവൈദി എന്നിവരെ എഫ്എൻസി നിരീക്ഷകരായും തിരഞ്ഞെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.